K C Venugopal| മാതൃകയായി കെ.സി. വേണുഗോപാല്‍ എംപി; അവാര്‍ഡ് തുക അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് നല്‍കി

Jaihind News Bureau
Sunday, August 31, 2025

കുവൈറ്റ് ഒഐസിസി നല്‍കിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാര തുക മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ മരിച്ച ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി റോക്കിയുടെ കുടുംബത്തിന് സംഭാവന ചെയ്ത് കെ സി വേണുഗോപാല്‍ എംപി.

കുവൈറ്റില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങിന്റെ വേദിയില്‍ വച്ചാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം പൊതുസമൂഹത്തെ അറിയിച്ചത്. റോക്കിയുടേത് സ്വന്തമായി വീട് ഇല്ലാത്ത കുടുംബമാണ്. റോക്കിയുടെ അപകട വിവരമറിഞ്ഞ് ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയ വേണുഗോപാല്‍ വീട് വെക്കാന്‍ എല്ലാ സഹായവും അവര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു.