ക്രൂയിസ് വ്യവസായത്തിന് കൊച്ചി അനുയോജ്യം; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനമില്ലായ്മ തിരിച്ചടിയെന്ന് കെ.സി. വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, December 12, 2023

ന്യൂഡല്‍ഹി: ക്രൂയിസ് വ്യവസായത്തിന്‍റെ സാധ്യതകള്‍ പാർലമെന്‍റില്‍ ഉയര്‍ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. തൊഴില്‍ അവസരത്തിന് ഏറെ സാധ്യതകള്‍ തുറക്കുന്ന വിനോദസഞ്ചാര മേഖലയില്‍ ഏറെ പ്രാധാന്യമുള്ളതാണ് ക്രൂയിസ് വ്യവസായം. എന്നാല്‍ കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ  ക്രൂയിസ് വ്യവസായത്തെ പിന്നോട്ടടിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു. ക്രൂയിസ് വ്യവസായം ഒരു കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണെന്നും ഈ വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും സാധ്യതകളുള്ള സ്ഥലമാണ് കൊച്ചിയെന്നും അദ്ദേഹം പറഞ്ഞു.