ഗോപാലകൃഷ്ണനെതിരെ കെ.സി വേണുഗോപാൽ നിയമനടപടിക്ക്; അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു

Jaihind News Bureau
Thursday, July 9, 2020

എറണാകുളം: സ്വർണക്കടത്തു കേസിലെ പ്രതിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി നിയമനടപടിക്ക്.

പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ചു കേസുമായി മുൻപോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ.എസ് ശ്രീകുമാർ മുഖേനെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.