യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും ; ഭരണമാറ്റത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പെന്ന് കെ.സി വേണുഗോപാല്‍

Jaihind Webdesk
Tuesday, April 6, 2021

 

ആലപ്പുഴ : വന്‍ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഭരണമാറ്റത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണിത്. യുഡിഎഫിന്റെ ന്യായ് പദ്ധതി ഉള്‍പ്പെടെയുള്ളവ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ശബരിമല വിഷയം ജനമനസ്സുകളെ വൃണപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ തിരുവമ്പാടിയില്‍ 58 ആം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.