മാർക്ക് ദാന വിവാദം സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് കെ. സി വേണുഗോപാൽ

Jaihind News Bureau
Wednesday, October 16, 2019

മാർക്ക് ദാന വിവാദം സംബന്ധിച്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ.  സ്വന്തക്കാരെ ജയിപ്പിക്കാനുള്ള മാർക്ക് ദാനമാണോ ഇടത് സർക്കാരിന്‍റെ മേൻമയുള്ള വിദ്യാഭ്യാസമെന്ന് വ്യക്തമാക്കണം.  പാലായിലെ തോൽവിക്ക് കാരണം നോട്ടപ്പിശക് ആണ്.  ഉപതെരഞ്ഞെടുപ്പുകളിൽ ഇതാവർത്തിക്കില്ല .  ഓർത്തഡോക്സ് സഭയുടെ നിലപാട് യു ഡി എഫിന് എതിരല്ലെന്നും വേണുഗോപാൽ പറഞ്ഞു.

കോന്നിയിൽ യുഡിഎഫിന് അനുകൂല കാറ്റാണുള്ളതെന്നും അടൂർ പ്രകാശ് നടത്തിയ വികസന ങ്ങളും പാർലമെന്‍റ് തെരഞ്ഞെടുപ്പ് സാഹചര്യം നിലനിൽക്കുന്നു. അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും.  സർക്കാർ എന്ത് പറഞ്ഞ് വോട്ട് തേടുമെന്നും അദ്ദേഹം ചോദിച്ചു.  പി.എസ്.സിയുടെ വിശ്വാസ്യത ഇല്ലാതായി. ജനതയുടെ പ്രതീക്ഷകൾ ഇല്ലാതാക്കി.  വളരെ ലാഘവത്തോടെ സർക്കാർ ഇതിനെ കൈകാര്യം ചെയ്യുന്നു. കേരളീയ യുവത്വത്തിന്‍റെ പ്രതീക്ഷകൾ തച്ചുടച്ചു. കൂടാതെ മാർക്ക് ദാനം നൽകുന്നു. സ്വന്തക്കാരെ വിജയിപ്പിക്കുവാനുള്ള ശ്രമം നടക്കുന്നു മധ്യപ്രദേശിലെ പരീക്ഷാ അഴിമതിക്ക് തുല്യമാണിത്.
സാധരണക്കാരന്‍റെ പ്രശ്നങ്ങൾ പരിഹരിക്കപെടുന്നില്ല. സാമ്പത്തിക രംഗത്തെ കേന്ദ്ര സർക്കാരിനെ കണ്ട് സംസ്ഥാന സർക്കാരും പഠിക്കുകയാണ്. ആരങ്കിലും സർക്കാരിനെ വിമർശിച്ചാൽ കേന്ദ്ര സർക്കാർ അവരെ ദേശദ്രോഹിയാക്കുന്നു. സാമ്പത്തികരംഗം തകർന്നു. നോട്ട് നിരോധനമെന്നതു ഗ്ലിയ്ക്കൻ നയം സാമ്പത്തികരംഗം തകർത്തു.

വിശ്വാസങ്ങളെ വിശ്വാസികൾക്ക് വിട്ട് നൽകണം ആക്ടിവിസ്റ്റ്കൾക്ക് നൽകരുത് സർക്കാർ അതിനാണ് ശ്രമിച്ചത്. എൻ എസ് എസിന്‍റെ വിശ്വാസികൾ കൊപ്പം എന്ന നിലപാട് സ്വാഗതാർഹമാണന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ജമ്മു കശ്മീരിൽ 370 പിൻവലിക്കുവാൻ 48 മണിക്കൂർ മതിയായിരുന്നു. ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം ചെയ്യുന്നില്ല.