‘വിഴിഞ്ഞത്ത് മോദി നടത്തിയത് തരംതാഴ്ന്ന രാഷ്ട്രീയം; ഉത്തമ സുഹൃത്തിനെ കാണുമ്പോള്‍ മോദി മതിമറക്കും’-കെ.സി.വേണുഗോപാല്‍

Jaihind News Bureau
Friday, May 2, 2025

പ്രധാനമന്ത്രിക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വരും ദിവസങ്ങളില്‍ ഉറക്കം കെടാന്‍ പോകുന്നത് മോദിക്കാണ്. വിഴിഞ്ഞത്ത് മോദി നടത്തിയത് തരംതാഴ്ന്ന രാഷ്ട്രീയമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഉത്തമ സുഹൃത്തിനെ കാണുമ്പോള്‍ മോദി മതി മറക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫിന്റെ അഭിമാന പദ്ധതിക്ക് ഇന്ന് സാക്ഷാത്കാരമായി. ഉമ്മന്‍ചാണ്ടിയുടെ ഇച്ഛാശക്തിയില്‍ അടിത്തറ പാകിയ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം പുതിയ കാലത്തിന്റെ വികസന മാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ വിഴിഞ്ഞത്തിന്റെ തുടര്‍ വികസനത്തിന് യാതൊരുവിധമായ സഹായമോ പദ്ധതികളോ പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രി മടങ്ങിയത്.ചടങ്ങില്‍ അദാനിയെ പ്രശംസിച്ച നരേന്ദ്ര മോദി
ചില രാഷ്ട്രീയ ഒളിയമ്പുകളും തൊടുത്തു.. ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചത്.