സംഘടനാ ചുമതലയുള്ള എ.ഐ.സി സി ജനറല്‍ സെക്രട്ടറി ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ് കെ.സി വേണുഗോപാൽ . പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ സംഘടനയുടെ ചുമതല ഏറ്റെടുത്ത കെ.സിയിലൂടെ പല സംസ്ഥാനങ്ങളിലും ഭരണത്തിൽ എത്താൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞു.
എം.പി എന്ന നിലയിൽ ഉള്ള മികച്ച പ്രകടനമാണ് കോൺഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലേക്ക് കെ.സി വേണുഗോപാലിനെ എത്തിച്ചത്. രാഹുൽ ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റായതോടെ കെ.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. സംഘാടന മികവിലൂടെ ഒട്ടനവധി സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ ഭരണത്തിൽ എത്തിക്കാൻ വേണുഗോപാലിന് സാധിച്ചു. വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ പരിഹാരത്തിനായി പാർട്ടി നിയോഗിച്ചതും വേണുഗോപാലിനായിരുന്നു. ആ ദൗത്യം അദ്ദേഹം ഭംഗിയായി പൂർത്തീകരിച്ചു. കെ സിയുടെ നേതൃത്വത്തിലുള്ള കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് ബി.ജെ.പി കയ്യടക്കിയിരുന്ന പല സംസ്ഥാനങ്ങളും കോൺഗ്രസ് തിരിച്ചു പിടിച്ചത്. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ സി.പി-ശിവസേന സർക്കാർ രൂപീകരിക്കുന്നതിന് നിർണ്ണായക പങ്ക് വഹിച്ചതും കെ.സി.വേണുഗോപാലാണ് . ജാർഖണ്ഡിലും ബി.ജെ.പി.യെ മുട്ട് കുത്തിച്ച് കോൺഗ്രസ് മുന്നണി സർക്കാരിനെ അധികാരത്തിലേറ്റാൻ കെ.സി.യുടെ സംഘടനാ പാടവത്തിന് കഴിഞ്ഞു.
ഉത്തരവാദിത്വത്തിൽ നീതി പുലർത്തുന്ന നേതാവായാണ് കോൺഗ്രസ് നേതൃത്വം കെ.സി വേണുഗോപാലിൽ കണ്ടത്. ആ വിശ്വാസം കാത്തുസുകഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംഘടന ഏൽപ്പിക്കുന്ന ഏത് ദൗത്യവും നിർവഹിക്കുന്ന കെ.സി ഇന്ന് കോൺഗ്രസിന് ദേശീയ തലത്തിൽ അവഗണിക്കാൻ കഴിയാത്ത നേതാവായി മാറിയിരിക്കുകയാണ്.
https://youtu.be/gAb26tsqJJM