ജനങ്ങളുടെ മേൽ കെ റയിൽ അടിച്ചേൽപ്പിക്കുന്നു; സംസ്ഥാനത്ത് ബുള്‍ഡോസർ ഭരണം : കെസി വേണുഗോപാല്‍ എംപി

Wednesday, April 27, 2022

സംസ്ഥാനത്ത് ബുൾഡോസർ ഭരണമാണ് നടക്കുന്നതെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ജനങ്ങളുടെ മേൽ കെ റയിൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കെ വി തോമസിന് എതിരായ നടപടി അച്ചടക്ക സമിതിയുടെ ശുപാർശയെ തുടർന്നാണെന്നും പാർട്ടി അധ്യക്ഷന്‍റേത് അന്തിമതീരുമാനം ആണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി .