മുഖ്യമന്ത്രിയുടെ ക്യാമ്പസ് സംവാദം അധികാര ദുര്‍വിനിയോഗം : കെ.സി. ജോസഫ് എം.എല്‍.എ

Jaihind News Bureau
Tuesday, February 9, 2021

KC-Joseph

 

തിരുവനന്തപുരം : ഇടതുമുന്നണി മാനിഫെസ്റ്റോയിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ ശേഖരിക്കാന്‍ ക്യാമ്പസുകളില്‍ മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന സംവാദ പരിപാടി നഗ്നമായ അധികാര ദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി. കാലാവധി കഴിയാന്‍ ഒരുമാസം പോലുമില്ലാത്ത ഒരു മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന ക്യാമ്പസ് സംവാദം തെരഞ്ഞെടുപ്പ് പ്രചാരണ സ്റ്റണ്ട് മാത്രമാണ്.

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അധികാരം ഏറ്റ അവസരത്തില്‍ തന്നെ ഇത്തരത്തില്‍ ആശയസംവാദം നടത്താനായിരുന്നു മുഖ്യമന്ത്രി തയ്യാറാകേണ്ടിയിരുന്നത്. പിന്‍വാതില്‍-ബന്ധുനിയമന പരമ്പരയിലൂടെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വഞ്ചിക്കുന്ന മുഖ്യമന്ത്രിയുടെ ഇത്തരം സന്ദര്‍ശനങ്ങള്‍ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും കെ.സി. ജോസഫ് പറഞ്ഞു.