ക്വാറന്‍റൈന്‍ ചെലവ് പ്രവാസികൾ വഹിക്കണമെന്ന തീരുമാനം: മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ സി ജോസഫ് എംഎൽഎ

Jaihind News Bureau
Wednesday, May 27, 2020

KC-Joseph

 

ഇൻസ്റ്റിട്യൂഷണൽ ക്വാറന്‍റൈനില്‍  ഏഴ് ദിവസം കഴിയേണ്ടി വരുന്ന പ്രവാസികൾ തന്നെ അതിന്‍റെ ചെലവ് വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിച്ച് അവരോട് മാപ്പ് പറയണമെന്ന് കെ സി ജോസഫ് എം എൽ എ ആവശ്യപ്പെട്ടു. നമ്മൾ ഇപ്പോൾ കാണുന്ന കേരളം കെട്ടിപ്പടുത്തിരിക്കുന്നതു പ്രവാസികളുടെ രക്തവും വിയർപ്പും കൊണ്ടാണെന്ന സത്യം മുഖ്യമന്ത്രി വിസ്മരിക്കാൻ പാടില്ലായിരുന്നു.

ലോക കേരള സഭയ്ക്കും ഹെലികോപ്റ്ററിനും പ്രതിശ്ചായ നന്നാക്കാൻ പി ആര്‍ ഏജൻസിക്കും കോടികൾ ചെലവഴിക്കാൻ മടിയില്ലാത്ത പിണറായി സർക്കാരിന് നിസ്സഹായരായി എല്ലാം നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ടിവരുന്ന പാവപ്പെട്ട പ്രവാസിക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാൻ പണമില്ലേ ? അതിഥി തൊഴിലാളികളോടു കാണിച്ച പരിഗണന എങ്കിലും പാവപ്പെട്ട പ്രവാസിയോട് കാണിക്കണമെന്നും കെ. സി ജോസഫ് അഭ്യർത്ഥിച്ചു