കായംകുളത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

Jaihind Webdesk
Sunday, December 23, 2018

കായംകുളം കൃഷ്ണപുരത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. വൈകീട്ട് അഞ്ചരയോടെ കൃഷ്ണപുരം മുക്കടയിലെ തട്ടുകടയില്‍ ആണ് സംഭവം. തട്ടുകട ജീവനക്കാരനായ ഓച്ചിറ സ്വദേശി രമണനാണ് മരിച്ചത്. തട്ടുകടയിലെ മറ്റൊരു ജീവനക്കാരനായ കായംകുളം സ്വദേശിയായ ഗോപാലകൃഷ്ണന് പരിക്കേറ്റു. സംഭവം ഉണ്ടായപ്പോഴെ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രമണന്റെ ജീവന്‍ രക്ഷിക്കാനായില്ല.