കാവ്യാ മാധവന്‍ നാളെ ഹാജരാകില്ല; ബുധനാഴ്ച ചോദ്യം ചെയ്യും

Jaihind Webdesk
Sunday, April 10, 2022

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്‍ നാളെ അന്വേഷണസംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസൗകര്യം അറിയിച്ച്‌ ക്രൈം ബ്രാഞ്ചിന്‍റെ നോട്ടീസിന് മറുപടി നല്‍കി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലുവയിലെ വീട്ടില്‍ ചോദ്യം ചെയ്യാമെന്ന് കാവ്യ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യക്ക് ക്രൈം ബ്രാഞ്ച് അവസരം നല്‍കിയിരുന്നു. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിത് എന്നായിരുന്നു ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയത്.