എ.ഐ.സി.സി അംഗം കാവല്ലൂര്‍ മധു അന്തരിച്ചു

Jaihind Webdesk
Sunday, October 13, 2019

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കാവല്ലൂർ മധു (58)  മരണമടഞ്ഞു. തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപമുള്ള കാവല്ലൂർ സ്വദേശിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷൻ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മുതിർന്ന നേതാക്കളായ എ കെ ആൻറണി വി എം സുധീരൻ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു. നാളെ രാവിലെ ഒൻപതിന് ഡിസിസിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. കാവല്ലൂർ മധുവിന്‍റെ മരണത്തെ തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നാളെ സംസ്കാരത്തിന് ശേഷം പ്രചരണങ്ങൾ പുനരാരംഭിക്കും.