ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവം ; തെളിവ് നശിപ്പിക്കാന്‍ ശ്രമം

Jaihind Webdesk
Thursday, April 15, 2021

 

കണ്ണൂർ : കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം. സ്ഫോടനം നടന്ന സ്ഥലത്ത് മഞ്ഞൾ വെള്ളം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാനാണ് ശ്രമം നടന്നത്. സിമൻ്റ്  ടാങ്കിനുള്ളിൽ വെച്ച് ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.

പരിക്കേറ്റ നിജേഷ് എന്ന മാരിമുത്തുവിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗാലപുരം ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാലാംമൈലില്‍ വീടിന് പിന്നിലിരുന്ന് ബോംബ് നിർമ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലം കതിരൂർ സി.ഐ സന്ദർശിച്ചു.