വയനാട്ടില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണം; ഡ്രൈവര്‍ക്ക് പരുക്ക്

Jaihind Webdesk
Thursday, June 27, 2024

 

വയനാട്: നെയ്ക്കുപ്പയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ആൾക്ക് പരുക്കേറ്റു.നടവയൽ സ്വദേശി സഹദേവൻ (65)നാണ് പരുക്ക്. ഇന്ന് 4:30 തോടെ ആണ് കാട്ടാന ആക്രമിച്ചത്. ഓട്ടോറിക്ഷയിൽ വന്ന ഇദ്ദേഹത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ആന പൂർണ്ണമായി തകർത്തു.