തിരുവനന്തപുരം: കാട്ടാക്കട ക്രസ്ത്യന്‍ കോളജിലെ എസ് എഫ് ഐ ആള്‍മാറാട്ട കേസില്‍ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ പോലീസില്‍ കീഴടങ്ങി. ഒന്നാം പ്രതി എസ്എഫ്‌ഐ നേതാവ് എ വിശാഖും രണ്ടാം പ്രതി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഇരുവരോടും പോലീസിന് മുന്നില്‍ ഹാജരാകുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
കോളേജില്‍ നിന്നും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച വിദ്യാര്‍ത്ഥിനിയെ ഒഴിവാക്കി പകരം എസ്എഫ്‌ഐ നേതാവായ എ. വിശാഖിന്‍റെ പേര് പ്രിന്‍സിപ്പല്‍ സര്‍വ്വകലാശാലയ്ക്ക് നല്‍കുകയായിരുന്നു. ഏറെ രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ കേസില്‍ സര്‍വകലാശാല നല്‍കിയ പരാതിയിലാണ് ഒന്നാംപ്രതി വിശാഖിനെ രണ്ടാം പ്രതി പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ജി ജെ ഷൈജുവിനെയുമാക്കി കാട്ടാക്കട പോലീസ് ആള്‍മാറാട്ട വ്യാജരേഖ ചമക്കലിനെ കേസെടുത്തത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിന്‍സിപ്പലിനെയും സസ്‌പെന്‍റ് ചെയ്തിരുന്നു.