തിരുവനന്തപുരം:കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ യുയുസി ആള്‍മാറാട്ട കേസില്‍ രണ്ട് പ്രതികളുടെയും മുൻകൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തളളി.കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മുൻ പ്രിൻസിപ്പല്‍ ഷൈജു, എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ ഹര്‍ജികളാണ് തളളിയത്.
രണ്ടു പ്രതികളും ജൂലൈ നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മുൻകൂര്‍ ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി, പ്രതികളുടെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല വിധി നിലനിര്‍ത്തിക്കൊണ്ടാണ് കേസ് ഇന്ന് വിധി പറയാനായി മാറ്റിവെച്ചത്.
കാട്ടാക്കട ക്രസ്റ്റ്യന്‍ കോളജിൽ നിന്ന് യൂണിവേഴ്സ്റ്റി യൂണിയൻ കൗൺസിലിലേക്ക് ജയിച്ച എസ്എഫ്ഐ പ്രവർത്തകയായ വിദ്യാർഥിനിയെ ഒഴിവാക്കി എസ്എഫ്ഐ നേതാവായ വിശാഖിനെ ഉൾപ്പെടുത്തിയെന്നാണ് കേസ്. ആൾമാറാട്ടത്തിന് സഹായിച്ചെന്നാണ് പ്രിൻസിപ്പലിനെതിരായ കുറ്റം.