പശ്ചിമഘട്ട സംരക്ഷണം: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് തള്ളി കേന്ദ്രം

Jaihind Webdesk
Monday, September 3, 2018

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പരിസ്ഥിതിലോല മേഖലയിൽ മാറ്റം വരുത്തരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് കേന്ദ്രം തള്ളി. അതേസമയം കസ്തൂരിരംഗൻ ശുപാർശകളിൽ മാറ്റം വരുത്തിയിറക്കിയ കരട് വിജ്ഞാപനത്തിന് കേന്ദ്രം അംഗീകാരം നൽകി.

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അംഗീകാരം നൽകി. കേരളത്തിൽ പുതിയ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു.

https://www.youtube.com/watch?v=rcQwn7nY67w

പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനമെടുത്തു. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കേരളത്തിൽ നടക്കുന്ന ഖനനത്തിന്‍റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ നിർദേശം മന്ത്രാലയം നിർദേശം നൽകി. വിവരങ്ങൾ സമർപ്പിക്കാൻ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും. വിവരങ്ങൾ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികൾക്കും ഖനനത്തിനും പരിസ്ഥിതി അനുമതിക്കയുള്ള അപേക്ഷകൾ പരിഗണിക്കൂ.