ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയ നേതാക്കള്‍ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാക്കളായ സജ്ജാദ് ലോണ്‍, ഇംമ്രാന്‍ അന്‍സാരി എന്നീ നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ്. അതേസമയം, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന ബില്‍ രാജ്യസഭ പാസ്സാക്കി. 61 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കാണ് സംസ്ഥാന പുനര്‍നിര്‍ണയ ബില്‍ പാസ്സായത്. 61 നെതിരെ 125 വോട്ടിനാണ് ബില്‍ പാസ്സായത്.
ഇതോടൊപ്പം ജമ്മു കശ്മീരിലെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്കുന്ന ബില്ലും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും സഭ ശബ്ദവോട്ടോടെ പാസ്സാക്കി. ഇതോടെ കശ്മീരിന് പ്രത്യേക പദവി എടുത്തുകളയപ്പെട്ടു.