മഞ്ചേശ്വരത്ത് ആദ്യവട്ട തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയാക്കി യു ഡി എഫ്

Jaihind News Bureau
Sunday, October 6, 2019

കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും യുഡിഎഫ് കൺവെൻഷനുകൾ പൂർത്തിയായി. ഓരോ കൺവെൻഷനുകളിലും നിറഞ്ഞ സദസായിരുന്നു കാണാൻ കഴിഞ്ഞത്

എൺമകജെ, പുത്തികെ, മങ്കൽപടി, മഞ്ചേശ്വരം, ഓർക്കാടി, കുമ്പള, പൈവള്ളികെ, മീനഞ്ച എന്നീ എട്ടു പബായത്തടങ്ങുന്ന താണ് മഞ്ചേശ്വരം മണ്ഡലം ഇതിൽ ആറു പഞ്ചായത്തുകളിലും ഭരണം കൈയാളുന്നത് യു.ഡി. എഫ് ആണ്. അന്തരിച്ച പിബി അബ്ദുൾ റസാക്ക് എം.എൽഎ മണ്ഡലത്തിൽ കൊണ്ട് വന്ന വികസന നേട്ടമാണ് യു.ഡി എഫിനു് കരുത്തേകുന്നത് തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയും സി.പി.എം സ്ഥാനർത്ഥിയും ഇരുമെയ് ആണെങ്കിലും ഒരു മനസാണ് എന്ന് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു

വളരെ ആവേശകരമായ പ്രചരണവും കൺവെഷനുമാണ് നടക്കുന്നതെന്നും യുഡിഎഫ് ഒറ്റകെട്ടായി പ്രവർത്തിക്കുന്നു എന്നും സ്ഥാനാർത്ഥി എം.സി ഖമറുദീൻ പാഞ്ഞു.

മഞ്ചേശ്വരം മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ള മുസ് ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി. ഇന്ന് കാസർകോട്ട് ഉപ്പളയിൽ തെരെഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കുന്നു.

https://www.youtube.com/watch?v=7Z4QwkgtwTg