കാസര്‍ഗോഡ് ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും

Jaihind News Bureau
Wednesday, January 1, 2020

കാസര്‍ഗോഡ് ചന്ദ്രഗിരിപ്പാലം നാളെ മുതല്‍ അടച്ചിടും. നവീകരണ പ്രവര്‍ത്തികള്‍ക്കായി ജനുവരി 12 വരെയാണ്  പാത അടച്ചിടുന്നത്.  കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് വഴിയുള്ള ഗതാഗതത്തെ ഇത് സാരമായി ബാധിക്കുമെങ്കിലും മറ്റ് വഴികളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടായിരിക്കും  ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കുക.

ചെര്‍ക്കള-തെക്കില്‍പാലം-ചട്ടഞ്ചാല്‍ ദേശീയപാത വഴിയും, പെരുമ്പളപ്പാലം- പരവനടുക്കം വഴിയുമാണ് വാഹനങ്ങള്‍ കടന്നുപോകേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.നവീകരണ പ്രവര്‍ത്തികള്‍ക്കായി ഡിസംബര്‍ രണ്ട് മുതല്‍ 22 വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

എന്നാൽ ക്രിസ്മസ് അവധി കണക്കിലെടുത്ത് തീയതി മാറ്റുകയായിരുന്നു