കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

Sunday, August 28, 2022

കാസർഗോഡ്: കാഞ്ഞങ്ങാട് എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു. കിഴക്കുംകരയിൽ ധന്യ (27) ആണു മരിച്ചത്. കാസർഗോഡ് ജില്ലാ ആശുപതിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. സംസാരശേഷിയും ചലന ശേഷിയുമില്ലാത്ത ധന്യ മരുന്നുകളുടെ സഹായത്തോടെയായിരുന്നു ജീവിച്ചിരുന്നത്. അവസാന നാളുകളിൽ ട്യൂബ് വഴിയായിരുന്നു ഭക്ഷണം നൽകിയിരുന്നത്.

നെഹ്റു കോളേജിലെ സാഹിത്യവേദി നടൻ സുരേഷ് ഗോപിയുടെ സഹായത്തോടെ പണിതു നൽകിയ കാഞ്ഞങ്ങാട്ടെ വീട്ടിലാണു ധന്യയും അമ്മ നളിനിയും കഴിഞ്ഞിരുന്നത്.