കരുവാറ്റയിൽ 38 ലിറ്റർ കോട പിടികൂടി; പ്രതി രക്ഷപെട്ടു

Jaihind News Bureau
Saturday, April 11, 2020

രഹസ്യ വിവരത്തെ തുടർന്ന് കരുവാറ്റയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 38 ലിറ്റർ കോട പിടികൂടി. കരുവാറ്റ പഞ്ചായത്ത്‌ 9ആം വാർഡ് സാധിക ഭവനത്തിൽ പ്രസാദിന്‍റെ വീടിന്‍റെ പരിസരത്ത് നിന്നുമാണ് വ്യാജമദ്യം നിർമ്മിക്കുവാനുള്ള കോട കണ്ടെത്തിയത്. പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപെട്ടു. വീടിനു പരിസരത്ത് ഇരുപതു ലിറ്ററിന്‍റെ രണ്ടു കന്നാസുകളിലായിയാണ് കോട സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹരിപ്പാട് സി.ഐ ഫയാസ്, എസ്. ഐ ഹുസൈൻ, നവാസ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കരുവാറ്റ പ്രദേശത്തു വ്യാജ വാറ്റ് വ്യാപകമായിരിക്കുകയാണ്. പൊലീസ്, എക്സൈസ് പരിശോധനകളിൽ ഇതിനോടകം നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്‌തത്‌.