കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷനും ജില്‍സും സഹകരിക്കുന്നില്ലെന്ന് ഇഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റില്‍ വിട്ടത്. ഇന്ന് ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡിയും ആറ് ശബ്ദരേഖ കേള്‍പ്പിച്ച് 13 ശബ്ദരേഖ കേള്‍പ്പിച്ചതായി ഇഡി രേഖകളില്‍ ഒപ്പിടുവിച്ചെന്ന് അരവിന്ദാക്ഷനും കോടതിയില്‍ പറഞ്ഞു. കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 12 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് അരവിന്ദാക്ഷനും ജില്‍സും കോടതിയില്‍ വ്യക്തമാക്കി. 13 ശബ്ദരേഖകള്‍ കേള്‍പ്പിച്ചുവെന്ന് എഴുതി ഒപ്പിടുവിച്ചുവെന്നും 6 ശബ്ദരേഖകള്‍ മാത്രമാണ് കേള്‍പ്പിച്ചതെന്നും അരവിന്ദാക്ഷന്‍ കുറ്റപ്പെടുത്തി. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ നടത്തിയ ഫോണ്‍ സംഭാഷങ്ങളിലെ ശബ്ദം അരവിന്ദാക്ഷന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചതായും എന്നാല്‍ ഒന്നും ഓര്‍മ്മയില്ലെന്ന് അരവിന്ദാക്ഷന്‍ മറുപടി നല്‍കുന്നതായും ഇഡി അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.

 

Comments (0)
Add Comment