കരുവന്നൂർ കേസ്; എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്

Jaihind Webdesk
Wednesday, April 24, 2024

തൃശ്ശൂർ: കരുവന്നൂർ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്.  അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ എം.എം വർഗീസിന് മൂന്ന് തവണ ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഹാജരാകാന്‍ നിർദേശിച്ചത്.

സിപിഎമ്മിന്‍റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്‍റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.