തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്. 75 പേരടങ്ങുന്ന സംഘമാണ് പരോശോധന നടത്തുന്നത്. കൊച്ചിയിൽ നിന്നെത്തിയ സംഘം രാവിലെ എട്ടോടെയാണ് പരിശോധന ആരംഭിച്ചത്. പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേ സമയമാണ് റെയ്ഡ് നടത്തിയത്.
തട്ടിപ്പുകേസിലെ പ്രതികളായ ബിജോയി, കെ.കെ ദിവാകരൻ, ബിജു കരീം തുടങ്ങിയവരുടെ വീടുകളിലും ബാങ്കിലുമാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഏകദേശം 350 കോടിയോളം രൂപയുടെ തട്ടിപ്പാണ് സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്.
അതേസമയം തങ്ങളുടെ പണം തിരികെ നല്‍കണം എന്ന നിക്ഷേപകരുടെ ന്യായമായ ആവശ്യം പരിഹരിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. വിദഗ്ധ ചികിത്സയ്ക്ക് ആവശ്യമായ സമയത്ത് പണം ലഭിക്കാതെ കരുവന്നൂരിലെ നിക്ഷേപക മരിച്ച സംഭവം വന്‍ വിവാദമായിരുന്നു. നിക്ഷേപകര്‍ക്ക് തങ്ങളുടെ സമ്പാദ്യം തിരികെ ലഭിക്കുന്നതിനുള്ള കൃത്യമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.