‘നിയമവിരുദ്ധ വായ്‌പകൾക്ക് സമ്മർദ്ദം ചെലുത്തി’; കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ മന്ത്രി പി. രാജീവിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ഇഡി

 

കൊച്ചി: കരുവന്നൂർ ബാങ്ക് അഴിമതിയില്‍ മന്ത്രി പി. രാജീവിനെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ നിയമവിരുദ്ധ വായ്പകള്‍ക്ക് പി. രാജീവ് സമ്മർദ്ദം ചെലുത്തിയെന്ന് ഇഡി. കരുവന്നൂർ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിന്‍റേതാണ് മൊഴി. സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ പേരില്‍ ഒട്ടേറെ രഹസ്യ അക്കൗണ്ടുകളുണ്ട്. ഈ രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം കോടികള്‍ നിക്ഷേപിച്ചെന്നും ഇഡി കണ്ടെത്തല്‍. പാർട്ടി കെട്ടിട ഫണ്ട്, ഏരിയ കോണ്‍ഫറന്‍സ് സുവനീർ എന്നീ അക്കൗണ്ടുകളിലൂടെയും തട്ടിപ്പ് നടത്തിയെന്നും ഇഡി പറയുന്നു. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയുളള സ്വകാര്യ ഹർജിയിലാണ് ഇ.ഡി മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

Comments (0)
Add Comment