കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.എം. വർഗീസിനെയും പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

 

കൊച്ചി: തൃശൂർ കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെയും ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. എം.എം. വർഗീസിന്‍റെ മൊബൈൽ ഫോൺ ഇഡി കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിൽ പിടിച്ചെടുത്തിരുന്നു. കോടികളുടെ ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം തൃശൂർ സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അക്കൗണ്ടിലൂടെ കോടികളുടെ പണമിടപാട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മറച്ചുവെച്ചിരുന്ന പ്രധാന രേഖകൾ സിപിഎമ്മിൽ നിന്നും തന്നെ ഇഡിക്ക് ചോർത്തി നൽകി. ഇതിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.

Comments (0)
Add Comment