കരുവന്നൂർ ബാങ്ക് തട്ടിപ്പ് : പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

Jaihind Webdesk
Sunday, July 25, 2021

തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ 6 പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു. ഭൂമിയുടെയുടെയും നിക്ഷേപങ്ങളുടെയും രേഖകൾ കണ്ടെത്തുകയാണ് ലക്ഷ്യം. അതിനിടെ വിഷയം ചർച്ച ചെയ്യാൻ സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുകയാണ്. ബാങ്ക് പ്രസിഡന്‍റ്  കെ.കെ. ദിവാകരൻ അടക്കം ആറ് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.