കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിപിഎം ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും

Jaihind Webdesk
Sunday, July 25, 2021

തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യും. രാവിലെ 10 ന് തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വായ്പ അനുവദിച്ചതിലെ അപാകതകളെ കുറിച്ചാണ് അന്വേഷിക്കുക.

പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥരോട് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പാ തട്ടിപ്പില്‍ ഭരണസമിതിക്കും പങ്കുണ്ട് എന്ന ആരോപണം ശക്തമാണ്. ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം നേതാവ് കെ. കെ. ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.