കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീനും ബിനാമികളും 29 കോടി കൊള്ള നടത്തി; അനില്‍ അക്കര

Jaihind Webdesk
Wednesday, August 23, 2023

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ നിന്നും  29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്ന ഗുരുതര ആരോപണവുമായി മുൻ എം എൽ എ അനിൽ അക്കര.  എ.സി മൊയ്തീൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരം മറച്ചുവെച്ചു,സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എ സി മൊയ്തീന് എംഎൽഎ ആയി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സതീശൻ, അനിൽ സേഠ് എന്നിവർ മൊയ്തീന്റെ ബിനാമികളാണ്.  2 ബാങ്കുകളിലാണ് 30 ലക്ഷത്തിന്‍റെ നിക്ഷേപമുള്ളത്.
മച്ചാട് സഹകരണ സംഘത്തിൽ എ.സി മൊയ്തീൻ വൻ തുക നിക്ഷേപിച്ചതിൽ ദുരൂഹതയുണ്ട്.
മൊയ്തീന്റെ കൊള്ളക്ക് മുഖ്യമന്ത്രിയുടെ മൗന സമ്മതമുണ്ടായിരുന്നുവെന്നും അനിൽ അക്കര തൃശൂരിൽ പറഞ്ഞു.