K C Venugopal| കരൂര്‍ ദുരന്തം അതീവ വേദനാജനകം; കോണ്‍ഗ്രസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം: കെ.സി. വേണുഗോപാല്‍ എം പി

Jaihind News Bureau
Sunday, September 28, 2025

 

തമിഴ്നാട്ടില്‍ നടനും ടി.വി.കെ. നേതാവുമായ വിജയ്യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ദുഃഖം രേഖപ്പെടുത്തി.

വിജയ്യുടെ റാലിക്ക് വേണ്ടി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തിനിടയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്ന് കുട്ടികളടക്കം 39 പേരാണ് മരിച്ചത്. ഈ ദുരന്തം അതീവ വേദനാജനകമാണെന്ന് കെ.സി. വേണുഗോപാല്‍ എം പി പറഞ്ഞു.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി നിലകൊള്ളുന്നു. ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.