കരുനാഗപ്പള്ളി ലഹരി കടത്തു കേസ്; പ്രതികള്‍ സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങള്‍

Jaihind Webdesk
Tuesday, January 10, 2023


കൊല്ലം: കരുനാഗപ്പള്ളി ലഹരി കടത്തു കേസിൽ പിടിയിലായവരുടെ കൂടുതൽ സിപിഎം ബന്ധം പുറത്ത് വരുന്നു. പിടിയിലായ മുഖ്യപ്രതി ഇജാസ് സിപിഎം അംഗം. നിരോധിത പുകയില ഉത്പന്നവുമായി പിടിയിലായ
മറ്റൊരു പ്രതി സജാദ് ഡി വൈ എഫ് ഐ ആലപ്പുഴ വലിയ മരം യൂണിറ്റ് സെക്രട്ടറി .
ലഹരി കടത്തിന് ചുക്കാൻ പിടിച്ച ഇജാസും ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ഷാനവാസും തമ്മിലുള്ള ദൃശ്യങ്ങളും ഫോട്ടോ കളും നേരത്തെ പുറത്ത് വന്നിരുന്നു. ഷാനവാസിന്‍റെ  ഉടമസ്ഥതയിലുള്ള ലോറിയിലായിരുന്നു ഇവർ ലഹരി വസ്തുക്കൾ കടത്തിയത്

ലഹരിക്കേസിൽ പിടിയിലായ മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സിവ്യൂവാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗം മാണ്. നേരത്തെ ഡിവൈഎഫ്ഐ  തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. 4 മാസം മുമ്പ് അരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ ഇജാസിനെ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അന്നും ഇജാസിനായി ഇടപെട്ടത് ഷാനവാസ് ആയിരുന്നു. അന്ന് ലഹരി കടത്തിൽ പെട്ടിട്ടും ഇജാസിനെതിരെ സംഘടനാ നടപടിയെടുക്കാൻ പാർട്ടി തയ്യാറായിരുന്നില്ല.

ഇജാസിനൊപ്പം ഇപ്പോൾ പിടിയിലായ മറ്റൊരു പ്രതി സജാദ് ഡി വൈ എഫ് ഐ ആലപ്പുഴ വലിയ മരം യൂണിറ്റ് സെക്രട്ടറിയാണ്. ഇജാസും സിപിഎം നേതാവ് ഷാനവാസുമായുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ഷാനവാസിന്‍റെ  ഉടമസ്ഥതയിൽ ഉള്ളി ലോറിയിലാണ് കരുനാഗപ്പള്ളിയിൽ ലഹരി വസ്തുക്കൾ എത്തിച്ചിരുന്നത്.
ഷാനവാസിന്‍റെ  പിറന്നാൾ ആഘോഷത്തിൽ ലഹരി കടത്ത് കേസിൽ അറസ്റ്റിലായ പ്രതി ഇജാസ് പങ്കെടുത്തതിന്‍റെ  ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്.
സിപിഎം നേതാവ് ഷാനവാസും ലഹരികടത്തു സംഘവുമായുള്ള ബന്ധം ഇതോടെ കൂടുതൽ വ്യക്തമായിരുന്നു.
ഇതോടെ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകി.