ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടുമെന്ന് രാഹുല്‍ ഗാന്ധി. കർണാടകയിലെ പാർട്ടിയുടെ വന്‍ വിജയത്തിന് ശേഷം അതേ വിജയം മധ്യപ്രദേശിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
“ഞങ്ങൾ ഒരു നീണ്ട ചർച്ച നടത്തി. കർണാടകയിൽ 136 സീറ്റ് ലഭിച്ചു, അതേ വിജയം ആവര്‍ത്തിക്കും. മധ്യപ്രദേശിൽ 150 സീറ്റുകളാണ് ലഭിക്കുക. ഞങ്ങൾ കർണാടകയിൽ ചെയ്തത്, അത് (മധ്യപ്രദേശിൽ) ആവർത്തിക്കാൻ പോകുകയാണ്,” യോഗത്തിന് ശേഷം രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുൻ മുഖ്യമന്ത്രിയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനുമായ കമൽനാഥ്, എഐസിസി ചുമതലയുള്ള പി അഗർവാൾ എന്നിവരും മറ്റ് സംസ്ഥാന ഉന്നത പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.