ബംഗളൂരു: കര്‍ണാടക അര്‍ബന്‍ ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. 418 ല്‍ 151 സീറ്റുകള്‍ വിജയിച്ച് കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി. ബി.ജെ.പി 125, ജനതാദള്‍ (സെക്യുലര്‍) 63, സ്വതന്ത്രര്‍ 55, മറ്റുള്ളവര്‍ 23 എന്നിങ്ങനെയാണ് സീറ്റുനില. സി.പി.എമ്മിന് വിജയിച്ചക്കാനായത് ഒരേയൊരു സീറ്റിലാണ്.
തെരഞ്ഞെടുപ്പില്‍ മികച്ച് പ്രകടനം കാഴ്ച്ചവെച്ചതില്‍ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് ഗുണ്ടു റാവു പ്രവര്‍ത്തകരെ അനുമോദിച്ചു. കര്‍ണാടകയിലെ ഒന്നാം നമ്പര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ് വീണ്ടും തെൡയിക്കപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
@INCIndia again comes out on top, winning highest number of seats for the 418 seats in the Karnataka Urban Local Bodies election.
We’ve won 151 and are number 1 in Karnataka.
Congrats to all the winners. pic.twitter.com/8PQkRPniIm
— ದಿನೇಶ್ ಗುಂಡೂರಾವ್/ Dinesh Gundu Rao (@dineshgrao) November 14, 2019