അതിർത്തി കടക്കുന്ന മലയാളി കർഷകരുടെ മേല്‍ ചാപ്പ കുത്തി കർണാടക

Jaihind Webdesk
Friday, September 3, 2021

മാനന്തവാടി :വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്കു പോകുന്ന കര്‍ഷകരുടെ ശരീരത്തില്‍ കൊവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ചാപ്പ കുത്തുന്നു. മാനന്തവാടി-മൈസൂര്‍ റോഡിലെ ബാവലി ചെക്‌പോസ്റ്റിലാണ് യാത്രക്കാരുടെ കൈയ്യില്‍ തിയ്യതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്.

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട്ടിൽ നിന്ന് മൈസൂര്‍ ജില്ലയിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന ബാവലി ചെക്‌പോസ്റ്റിലാണ് ഇത്തരത്തില്‍ യാത്രക്കാരുടെ കയ്യില്‍ മുദ്ര പതിപ്പിക്കുന്നത്.

വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കർഷകർ പരാതി നല്‍കിയിട്ടുണ്ട്.