ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ച അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച നിലപാടില്‍ അയവു വരുത്തി കര്‍ണാടകം. രണ്ട് സ്ഥലങ്ങളിലെ റോഡുകള്‍ തുറക്കാമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടകം നിലപാട് അറിയിച്ചു.
വയനാട്, കണ്ണൂര്‍ അതിര്‍ത്തി റോഡുകള്‍ തുറക്കുമെന്നാണ് കര്‍ണാടകം വ്യക്തമാക്കിയത്. അതെ സമയം , കാസര്‍ഗോഡ് അതിര്‍ത്തി തുറക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ ആശങ്ക മനസിലാക്കണമെന്നും അവര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.കാസര്‍ഗോഡ് അതിര്‍ത്തിയിലെ റോഡ് തുറക്കണമെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ തന്നെ കര്‍ണാടക എജിയോട് ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം-കാസര്‍ഗോഡ് റൂട്ട് ആശുപത്രി ആവശ്യത്തിനായി തുറന്നുകൊടുക്കണമെന്നായിരുന്നു കര്‍ണാടകയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കിയില്ല .
ഇരിട്ടി-കൂര്‍ഗ്-വിരാജ്പെട്ട് റോഡ് തുറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം . ഇക്കാര്യത്തില്‍ തീരുമാനം ബുധനാഴ്ച അറിയിക്കാമെന്നാണ് കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കിയത്. കര്‍ണാടക എജിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.കണ്ണൂര്‍- ഇരിട്ടി- മാനന്തവാടി- മൈസൂര്‍, കണ്ണൂര്‍- സുല്‍ത്താന്‍ബത്തേരി- ഗുണ്ടല്‍പേട്ട്- മൈസൂര്‍ റോഡുകള്‍ തുറക്കാമെന്നാണ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്.