
ശിവഗിരി മഠത്തിന് കര്‍ണാടകയില്‍ 5 ഏക്കര്‍ ഭൂമി അനുവദിച്ചു. ശിവഗിരി മഠത്തിന്റെ ഒരു ബ്രാഞ്ച് കര്‍ണാടകയില്‍ ആരംഭിക്കുന്നതിന് 5 ഏക്കര്‍ ഭൂമി ദക്ഷിണ കര്‍ണാടകയില്‍ നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ശിവഗിരി മഠത്തിന്റെ അപേക്ഷ കെ സി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറിയിരുന്നു.
അതേസമയം ശ്രീനാരായണ ഗുരു-ഗാന്ധി സംവാദ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മംഗളൂരുവില്‍ മഹാ സമ്മേളനവും സര്‍വ്വമത സമ്മേളനവും നടന്നു. മംഗളൂരു സര്‍വ്വകലാശാലയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും നടത്തിയ സംവാദം ഇന്ത്യന്‍ സാമൂഹിക പരിഷ്‌കരണ ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഗാന്ധി – ഗുരു സംവാദം ഇന്ത്യ ചരിത്രത്തിലെ പ്രധാന സംഭവമാണ്. സാമുഹ്യപ്രസ്ഥാനങ്ങള്‍ക്ക് കരുത്ത് പകരുന്നതിന് ഗാന്ധിജിയുടെയും ഗുരുവിന്റെയും സംവാദം കാരണമായതായും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. സാമൂഹ്യ നീതിക്കായി ശിവഗിരി മഠം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹനീയമാണ്. വിദ്വേഷം അവസാനിപ്പിച്ച് സ്റ്റേഹത്തിന്റെ കട തുറക്കുവാനും കെ സി വേണുഗോപാല്‍ എംപി ആഹ്വാനം ചെയ്തു.