കര്‍ണ്ണാടക തിരഞ്ഞെടുപ്പ്; വോട്ടുപിടിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി നല്‍കിയ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

Jaihind Webdesk
Tuesday, April 25, 2023

ഹാസന്‍: തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി നല്‍കിയ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. സംഭവത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് കേസെടുത്തു. ഹാസന്‍ ബേലൂരിലെ ബിജെപി സ്ഥാനാര്‍ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എച്ച്.കെ സുരേഷ് നല്‍കിയ കുക്കറാണ് പൊട്ടിത്തെറിച്ചത്. കര്‍ണാടക ബേലൂര്‍ താലൂക്കിലെ സന്യാസിഹള്ളിയിലാണ് സംഭവം നടന്നത്. ശിവരാത്രി, ഉഗാദി ആശംസകള്‍ നേര്‍ന്നുള്ള കവറിലാണ് കുക്കറുകള്‍ സമ്മാനിച്ചിരുന്നത്.

സമ്മാനമായി ലഭിച്ച കുക്കറില്‍ അരി വേവിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. യുവതിയുടെ മുഖത്തും കൈകളിലും കഴുത്തിലും പൊള്ളലേറ്റിറ്റുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് സമ്മാനം നല്‍കി വോട്ടു കൈക്കലാക്കാനുള്ള ബിജെപി ശ്രമം നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പാത്രങ്ങള്‍, വെള്ളി ദിയകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് തെരഞ്ഞുപ്പ് പെരുമാറ്റ ചട്ടത്തിന് വിപരീതമായി ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് നല്‍കി വരുന്നത്.