കര്‍ണാടക തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

Monday, May 8, 2023

ബെംഗളുരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാല്‍പത് ദിവസം നീണ്ടു നിന്ന പ്രചാരണത്തില്‍ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും
വീറും വാശിയും പ്രകടമായിരുന്നു. കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചാണ് പരസ്യപര്ചാരണ പരിസമാപ്തി. ഇന്ന് വൈകുന്നേരം അഞ്ചു വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. അതിനു മുൻപ് പ്രചാരണം പരമാവധി കൊഴുപ്പിക്കാനുള്ള തിരക്കിലാണ് പാർട്ടികളെല്ലാം . കോൺ​ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. 224 അം​ഗ നിയമസഭയിൽ കോൺ​ഗ്രസ് 142 സീറ്റുകൾ വരെ നേടുമെന്നാണ് പുറത്തുവന്ന സര്‍വ്വേ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഇനി വിധിയെഴുത്തിനുള്ള കാത്തിരിപ്പാണ് .
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിലരെല്ലാം പ്രചാരണത്തിനെത്തിയിരുന്നു. മുൻ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതും കർണാടകയിലാണ്.
40 ശതമാനം കമ്മിഷൻ സർക്കാർ എന്ന ആരോപണവും അഴിമതിയും ബിജെപി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണ്. ഇത് തന്നെയാണ് കോൺ​ഗ്രസിന് അനുകൂല ഘടകങ്ങളിൽ പ്രധാനം.
മെയ് 10 നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് മെയ് 13 ന് വോട്ടെണ്ണല്‍.