കർണാടകയില്‍ കാവിയണിഞ്ഞ് പൊലീസ്; യുപിയിലേതുപോലെ കാട്ടുഭരണമാക്കാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, October 19, 2021

ബം​ഗ​ളുരു : ക​ർ​ണാ​ട​ക​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​വി​ വ​സ്ത്ര​മ​ണി​ഞ്ഞ് പ്രത്യക്ഷപ്പെട്ടത് ന​ട​ത്തി​യ​ത് വി​വാ​ദ​ത്തി​ൽ. വി​ജ​യദശമി ദിനത്തില്‍ നടത്തിയ ഫോട്ടോ ഷൂട്ടിലാണ് പൊലീസുദ്യോഗസ്ഥർ കാവിയണിഞ്ഞത്. യുപിയിലേതുപോലെ കർണാടകയിലും കാട്ടുഭരണം കൊണ്ടുവരാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.

വിജയ​പു​ര, ഉ​ഡു​പ്പി എന്നിവിടങ്ങളിലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​വി വ​സ്ത്രം അ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നത്. വിജയദശമി ദിനത്തില്‍ എടുത്ത ചിത്രങ്ങളിലാണ് പൊലീസുകാർ കാവിയണിഞ്ഞത്. വി​ജ​യ​പു​ര​ത്തെ എ​സ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സു​കാ​ർ വെ​ളു​ത്ത വ​സ്ത്ര​ത്തിനൊപ്പം കാ​വി ഷാ​ള്‍ അണിഞ്ഞു. ഉ​ഡു​പ്പി​യി​ലെ കൗ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കാവി നിറത്തിലുള്ള ഷ​ർ​ട്ടും വെ​ള്ള ധോ​ത്തി​ക​ളും ധ​രി​ച്ച​പ്പോ​ൾ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​വി സാ​രി ധ​രി​ച്ചു.

പൊലീസിലെ കാവിവത്ക്കരണത്തിനെതിരെ ശക്തമായ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഉ​ത്ത​ർ​പ്ര​ദേശിലേതുപോ​ലെ കർണാടകയിലും കാ​ട്ടു​ഭ​ര​ണ​മാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി സി​ദ്ധ​രാ​മ​യ്യ കുറ്റപ്പെടുത്തി. അവർക്ക് ഒരു ത്രിശൂലവും അക്രമം നടത്താനുള്ള അനുമതിയും കൂടി നല്‍കാനും അദ്ദേഹം പരിഹസിച്ചു.

‘മിസ്റ്റർ ബൊമ്മൈ, നിങ്ങൾ എന്തിനാണ് പോലീസിന്‍റെ യൂണിഫോം മാത്രം മാറ്റിയത്? അവർക്ക് ഒരു ത്രിശൂലവും അക്രമം നടത്താനുള്ള അനുമതിയും കൂടി നൽകുക. അങ്ങനെ ജംഗിള്‍ രാജ് സ്ഥാപിക്കുകയെന്ന നിങ്ങളുടെ സ്വപ്നം പൂർത്തീകരിക്കപ്പെടും’ – സിദ്ധരാമയ്യ  പറഞ്ഞു.

ജനാധിപത്യരീതിയില്‍ ഭരണഘടന അനുശാസിച്ച് തുടരാനാവില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.