കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

Jaihind Webdesk
Monday, October 23, 2023

കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം.ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു. സംഭവത്തില്‍ ശ്രീനിവാസ്പുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.