ബംഗളൂരു: ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ. കര്‍ണാടകയിലാണ് സംഭവം. തുമകുരു ജില്ലയിലെ തുറുവേല എംഎല്‍എ ആയ ജയറാം ആണ് നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ഗുബ്ലി ടൗണില്‍ നടന്ന ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കര്‍ണാടകയില്‍ ഇരുന്നീറിലേറെപ്പേര്‍ക്ക് കൊവിഡ് സ്ഥീരീകരിക്കുമ്പോഴാണ് എംഎല്‍എ തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആഘോഷപരിപാടി നടത്തിയത്. നേരത്തെ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തന്നെ സംസ്ഥാനത്തെ എല്ലാ പൊതുചടങ്ങുകളും നിരോധിച്ചതിനു ശേഷം വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.