
ന്യൂഡല്‍ഹി: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ എഐസിസി നിരീക്ഷകരെ നിയോഗിച്ചു. 28 പേരടങ്ങുന്ന ലോക്‌സഭാ നിരീക്ഷകരുടെ പട്ടികയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകി. കേരളത്തിൽ നിന്ന് 7 നേതാക്കളാണ് പട്ടികയിലുള്ളത്. എംപിമാരായ എം.കെ രാഘവൻ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, ജെബി മേത്തർ, എ.പി അനിൽകുമാർ എംഎല്‍എ, വി.എസ് ശിവകുമാർ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള നിരീക്ഷകർ.
എഐസിസി ലോക്സഭാ നിരീക്ഷകരുടെ പട്ടിക:
പേര് ചുമതലയുള്ള ലോക്സഭാ മണ്ഡലം
- ക്രിസ്റ്റഫര്‍ തിലക് ബഗല്‍ക്കോട്ട്
- ടി രാധാകൃഷ്ണന്‍ ബംഗളുരു സെന്‍ട്രല്‍
- വൈത്തിലിംഗം എംപി ബംഗളുരു നോര്‍ത്ത്
- ഹൈബി ഈഡന്‍ എംപി ബംഗളുരു റൂറല്‍
- അടൂർ പ്രകാശ് എംപി ബംഗളുരു നോർത്ത്
- മുഹമ്മദ് ജാവേജ് എംപി ബല്‍ഗാം
- ബസന്ത് പുർകെ ബെല്ലാരി
- സിരിവെല്ല പ്രസാദ് ബിദാർ
- നിതില്‍ റാവുത് ബിജാപുർ
- എ.പി അനില്‍കുമാര്‍ ചാമരാജനഗര്‍
- വി.എസ് ശിവകുമാർ ചിക്കബല്ലാപുർ
- മോഹന്‍ ജോഷി ചിക്കോടി
- സഞ്ജയ് ദത്ത് ചിത്രദുർഗ
- സുനില്‍ കേദാർ ദക്ഷിണ കന്നഡ
- പ്രണിതി ഷിന്‍ഡെ ദാവനഗരെ
- കുല്‍ദീപ് റായ് ശർമ എംപി ധർവാദ്
- വർഷ ഗെയ്ക് വാദ് ഗുല്‍ബർഗ
- വിജയ് വസന്ത് എംപി ഹാസന്‍
- പൊന്നം പ്രഭാകർ ഹാവേരി
- എച്ച് വേണുഗോപാല്‍ റാവു കോളാർ
- ജെബി മേത്തർ എംപി കൊപ്പാല്‍
- വിഷ്ണുപ്രസാദ് എംപി മാണ്ഡ്യ
- എം.കെ രാഘവന്‍ എംപി മൈസൂർ
- അസ്ലം ഷെയ്ഖ് റായ്ച്ചുർ
- വിശ്വജിത് കാദം ശിവമോഗ
- ആരിഫ് നസിം ഖാന്‍ തുംകൂർ
- ടി.എന്‍ പ്രതാപന്‍ എംപി ഉഡുപ്പി ചിക്കമംഗളൂർ
- നീരജ് ഡാംഗി ഉത്തര കന്നഡ
