ബെംഗളുരു: വോട്ടെണ്ണലിന് പൂര്‍ണ്ണസജ്ജമായി കര്‍ണാടക. രാവിലെ 8 മണിമുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. വോട്ടെണ്ണല്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.
224 മണ്ഡലങ്ങളിലായി 2,163 സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയുടെ വിധിക്കായി കാത്തിരിക്കുന്നത്. എക്സിറ്റ് പോളുകളില്‍ വ്യക്തമായ മുൻതൂക്കം നൽകുന്നുന്നതിനാല്‍ ഉറച്ച ആത്മ വിശ്വാസത്തിലാണ് കോൺഗ്രസ്.