കരിപ്പൂർ വിമാനദുരന്തം : യഥാർത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമെന്ന് കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, August 12, 2020

 

കരിപ്പൂർ വിമാന അപകടത്തിൽ യഥാർത്ഥ കാരണം പുറത്ത് വരാൻ ശാസ്ത്രീയ അന്വേഷണം ആവശ്യമെന്ന് കെ.സി വേണുഗോപാൽ എം.പി. ദുരന്തവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് ഉണ്ടാകുന്നത്. അതിനാല്‍ അപകടം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനാപകടത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ പുരോഗതി വ്യക്തമാക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടേയും ഡി.ജി.സി.എയുടെയും ഉദ്യോഗസ്ഥരെ വ്യോമയാന വകുപ്പ് ഉൾപ്പെടുന്ന പാർലമെന്‍റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അടുത്ത മീറ്റിംഗിലേക്ക് വിളിച്ചുവരുത്തണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.