കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് : അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി

Jaihind Webdesk
Friday, July 23, 2021

കൊച്ചി : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യമില്ല. അന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുന്‍റെ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസും ശക്തമായ വാദമുയർത്തി. ഇതെല്ലാം കോടതി അംഗീകരിച്ചു. അതേസമയം കേസിലെ മൂന്നാം പ്രതിയായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മലിന്‍റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയിൽ എതിർത്തിരുന്നില്ല. ഇതേത്തുടർന്നാണ് ആയങ്കിയുടെ സുഹൃത്തായ അജ്മലിന് കോടതി ജാമ്യം നൽകിയത്.