കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണക്കേസ് : അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

Jaihind Webdesk
Friday, July 2, 2021

മലപ്പുറം : കരിപ്പൂർ സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ അഞ്ച് കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ. ഇവർ അഞ്ചു പേരും സംഭവ സമയത്ത് കരിപ്പൂരിൽ വന്നിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.

കൊടുവള്ളി നാട്ടുകാലിങ്ങൽ സ്വദേശികളായ റിയാസ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്ന് സ്വർണ്ണം കടത്തുന്നവരുമായും നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.