ജഹാംഗീർപുരി അക്രമം: ബിജെപിക്ക് കടിഞ്ഞാണിട്ട് കപില്‍ സിബല്‍

Jaihind Webdesk
Wednesday, April 20, 2022

Kapil-Sibal

ന്യൂഡല്‍ഹി : ജഹാംഗീർ പുരിയില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കേൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ബിജെപി ഭരിക്കുന്ന മുന്‍സിപല്‍ കോർപ്പറേഷന്‍ പാവങ്ങളുടെ കടകളും കൂരകളും പൊളിക്കാനെത്തിയതോടെയാണ് കപില്‍ സിബല്‍ വിഷയത്തില്‍ ഇടപെട്ടത്. ജമാഅത്ത്-ഉലമ-ഐ-ഹിന്ദ് സമർപ്പിച്ച ഹർജിയില്‍ ഇന്ന് രാവിലെ  കപില്‍ സിബില്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹാജരാവുകയും അനുകൂലമായ വിധി നേടിയെടുക്കുകയും ആയിരുന്നു. പൊളിക്കല്‍ നിർത്തിവക്കണമെന്നും കൂടുതല്‍ പോലീസ് നടപടികള്‍ ഉണ്ടാകരുതെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

അതേസമയം കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെതിരെ ട്വിറ്ററില്‍ വിമർശനമുയർത്തിയിരുന്നു. 2014 മുതല്‍ 2022 വരെയുള്ള ബിജെപിയുടെ സ്കോർ കാർഡില്‍ മോശമായി കൈകാര്യം ചെയ്ത് സമ്പത്ത് വ്യവസ്ഥയും , വർഗീയ രാഷ്ട്രീയവും , പറഞ്ഞുപരത്തുന്ന നുണകളും അല്ലാതെ മറ്റൊന്നുമില്ലെന്നാണ് അദ്ദേഹം വിമർശനം.