`ട്രംപ് ഭീഷണിപ്പെടുത്തി…നിങ്ങള്‍ നല്‍കി, 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി ?’; മോദിയോട് കപില്‍ സിബല്‍

Jaihind News Bureau
Tuesday, April 7, 2020

ന്യൂഡല്‍ഹി:  അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിയ്ക്കു വഴങ്ങി പ്രതിരോധമരുന്ന് കയറ്റുമതിയ്ക്ക് അനുമതി നല്‍കിയ കേന്ദ്ര തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. മോദിയുടെ  56 ഇഞ്ചിന്‍റെ നെഞ്ചളവ് ഇപ്പോള്‍ എവിടെപ്പോയെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

‘ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് യു.പി.എയ്ക്ക് നല്‍കിയ ഉപദേശം ഇപ്പോള്‍ ഓര്‍ക്കുന്നു. അവരുടെ കണ്ണില്‍ നോക്കൂ എന്നായിരുന്നു അത്. ഇതായിരുന്നില്ലേ ട്രംപിന്‍റെ കണ്ണില്‍ നോക്കാനുള്ള സമയം. അദ്ദേഹം ഭീഷണിപ്പെടുത്തി. നിങ്ങള്‍ നല്‍കി. എവിടെയാണ് അമ്പത്തിയാറ് ഇഞ്ചിന്റെ നെഞ്ച്’ – കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.